2027 ഏകദിന ലോകകപ്പിന് ഇരുവരും തയ്യാറെടുക്കുകയാണ് എന്ന തരത്തിലാണ് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. വിരാട് കോഹ്‌ലി അടുത്തിടെ ബാറ്റിങ് പരിശീലനം പുനരാരംഭിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ സെലക്ടർമാരുടേയും പരിശീലകൻ ഗൗതം ഗംഭീറിൻ്റേയും ദീർഘകാല പദ്ധതികളിൽ രണ്ട് സീനിയർ താരങ്ങൾക്കും പങ്കൊന്നുമില്ലെന്നാണ് റിപ്പോർട്ട്.

ദൈനിക് ജാഗരണിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ടീമിൽ വിരാടിനോ രോഹിത്തിനോ ഇടം ഉറപ്പില്ല. ടി20യും ടെസ്റ്റും കളിക്കാൻ ഇരുവരും ഇല്ലാത്തതിനാൽ വരും വർഷങ്ങളിലെ മത്സര സമയവും പരിമിതമാകും.

അതിനാൽ, ഈ സാഹചര്യം സെലക്ഷൻ കമ്മിറ്റിയുടെയും ബിസിസിഐയിലെ ഉന്നത മേധാവികളുടെയും മനസ്സിൽ വലിയ സംശയം ജനിപ്പിക്കുന്നുണ്ട്.

ഏകദിന ലോകകപ്പിൽ ഇടം നേടണമെങ്കിൽ കോഹ്‌ലിയും രോഹിതും ഈ വർഷം ഡിസംബറിൽ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി കളിക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. അതല്ലാതെ അവർക്ക് മുന്നിൽ വാതിലുകൾ തുറക്കാൻ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *