ഫഹദ് ഫാസിൽ എന്ന നടനെ അറിയാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കുംകരിയറിലെ ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട്
നടത്തിയ തിരിച്ചുവരവ് ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.ഫഹദിന്‍റെ കരിയറില്‍ നിര്‍ണായകമായ ചിത്രമായിരുന്നു സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാ കുരിശ്.ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലം ആയി നല്കിയിരുന്നതെന്ന് പറയുകയാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.
ഇന്ന് അഞ്ചോ പത്തോ കോടി കൊടുത്താലും ഫഹദിനെ കിട്ടില്ലെന്നും സ്റ്റീഫൻ കൂട്ടിച്ചേർത്തു. ‘സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി’യുടെ കോൺവോക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ.