ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ പതിവായി പ്രകോപനപരമായ ഭീഷണികളും വിദ്വേഷപരമായ പരാമര്‍ശങ്ങളും ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പാകിസ്താന്‍ നേതൃത്വത്തിന് മുന്നറിയിപ്പുമായി ഇന്ത്യ. സ്വന്തം പരാജയം മറച്ചുവെക്കാനാണ് ഇന്ത്യാ വിരുദ്ധമായ പ്രസ്താവനകള്‍ പാകിസ്താന്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
ഇനിയും പ്രകോപനം തുടര്‍ന്നാല്‍ പാകിസ്താന് താങ്ങാനാവാത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്ന തരത്തിലുള്ള വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ പാക് നേതൃത്വം തുടര്‍ച്ചയായി ഉന്നയിക്കുന്നതിൻ്റെ റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട്.
സ്വന്തം പരാജയം മറച്ചുവെക്കുന്നതിനായി ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത് പാക് നേതൃത്വത്തിന്റെ ഒരു രീതിയാണ് ‘, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്വേഷ പരാമര്‍ശങ്ങള്‍ ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ കണ്ടതുപോലുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ നേതൃത്വത്തിന്റെ തുടര്‍ച്ചയായ പ്രസ്താവനകള്‍ക്കും ഭീഷണികള്‍ക്കും പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.