ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ എക്കാലത്തെയും വെടക്കെട്ട് ബാറ്റർമാരിൽ ഒരാളാണ് വിരേന്ദർ സെവാഗ്. എതിർ ബൗളർമാരിൽ ഭയം സൃഷ്ടിക്കുന്ന തരത്തിലുള്ള ബാറ്റിങ്ങായിരുന്നു സെവാഗിന്റേത്. 2007-2008 കാലത്ത് മോശം ഫോമിനെ തുടർന്ന് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്ന് പറയുകയാണ് അദ്ദേഹമിപ്പോൾ.

ഓസ്‌ട്രേലിയ-ശ്രീലങ്ക എന്നിവർക്കെതിരെയുള്ള ത്രിരാഷ്ട്ര പരമ്പരയിലെ മോശം ഫോമിന് ശേഷം ഇത്തരത്തിലുള്ള ചിന്തയുണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറിനോട് ഇതിനെ കുറിച്ച് സംസാരിച്ചെന്നും എന്നാൽ ഇപ്പോൾ അങ്ങനെ ഒരു തീരുമാനമെടുക്കരുതെന്ന് അദ്ദേഹം പറഞ്ഞെന്നും സെവാഗ് പറയുന്നു.

2007-08ൽ നടന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിന് ശേഷം ധോണിയെന്നെ ടീമിൽ നിന്നും പുറത്താക്കി. അതിന് ശേഷം ഒരുപാട് കളിയിൽ ഞാൻ പുറത്തായി. പ്ലെയിങ് ഇലവനിൽ കളിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ഇതിൽ കാര്യമൊന്നുമില്ലെന്ന് എനിക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *