പാട്‌ന: തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഭയമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഹാറില്‍ നിന്ന് തുടങ്ങിയ 16 ദിവസം നീണ്ടുനില്‍ക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.
പുതിയതായി ചേര്‍ത്ത വോട്ടുകള്‍ ബിജെപിയിലേക്ക് കൂട്ടമായി പോയി. തെരഞ്ഞെടുപ്പ് കമ്മീഷനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേര്‍ന്ന് വോട്ട കൊള്ള നടത്തി. അദാനിയെയും അംബാനിയെയും സഹായിക്കാന്‍ ബിഹാറിലെ 65 ലക്ഷം വോട്ടുകള്‍ വെട്ടി’, രാഹുല്‍ ഗാന്ധി ആരോപിച്ചു.