പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു.
രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്കൂട്ടർ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പിതാവിനെപ്പം സ്കൂളിൽ പോകുന്നതിനിടെയാണ് അപകടം.