ഫിലിം ചേംബറില്‍ എനിക്കൊപ്പം സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ മൂന്ന് മത്സരാര്‍ത്ഥികളുണ്ട്. എന്തായാലും പത്രിക അംഗീകരിച്ചതില്‍ സന്തോഷം. പകുതി നീതി കിട്ടിയെന്ന് പറയാം. ജനാധിപത്യരീതിയിലുള്ള മത്സരം ഇവിടെ നടക്കുമെന്ന് വിശ്വസിക്കുന്നു.

നിര്‍മാതാക്കളുടെ സംഘടനയില്‍ അതുണ്ടായില്ല. ജനാധിപത്യപരമായ രീതിയില്‍ മത്സരം നടന്നാല്‍ ജയിക്കുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു”, സാന്ദ്ര പറയുന്നു.ഞാന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എല്ലാ സ്ത്രീ സംഘടനകളെയും ചേംബറിന് കീഴിൽ കൊണ്ടുവരണം എന്നും എനിക്കുണ്ട്.

ഒരു ലേഡീസ് ഫോറം എന്നുള്ള നിലയില്‍ അമ്മയിലെയും ഡബ്ല്യുസിസിയിലെയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെയും എക്‌സിബിറ്റേഴ്‌സിലെയും എല്ലാ സ്ത്രീകള്‍ളെയും ഒരു കുടക്കീഴിലേക്ക് കൊണ്ടുവരുക എന്ന ഉദ്ദേശമാണ് ഉള്ളത്. അത് നടക്കട്ടെയെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു”, എന്നും സാന്ദ്ര കൂട്ടിച്ചേർത്തു.

കഴിഞ്ഞ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇപ്പോള്‍ ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഞാന്‍ നില്‍ക്കുകയാണ്. പോരാട്ടം തുടരുക തന്നെയാണ്. സംവിധായകന്‍ വിനയന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പില്‍ അമ്മ,ഫെഫ്ക ഭാരവാഹികള്‍ ആയിരുന്നു ഉണ്ടായിരുന്നത്.

അവിടെ വോട്ട് ഇല്ലാത്ത ആളുകളായിരുന്നു അവിടെ കൂടുതലും. തെരഞ്ഞെടുപ്പില്‍ പോലും പലര്‍ക്കും സംശയമുള്ളതായാണ് ഞാന്‍ മനസിലാക്കുന്നത്. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘത്തിന്റെ കൈകളിലാണ്”, എന്നാണ് സാന്ദ്ര പറഞ്ഞത്.

തെരഞ്ഞെടുപ്പിലേത് തോല്‍വിയായി കാണുന്നില്ലെന്നാണ് സാന്ദ്ര പറഞ്ഞത്. “തെരഞ്ഞെടുപ്പിലേത് തോല്‍വിയായി കാണുന്നില്ല. 110 വോട്ട് 110 എതിര്‍ ശബ്ദങ്ങള്‍ ആണ്. ചില ആളുകളെ തുറന്നു കാണിക്കാന്‍ സാധിച്ചു.

25 വര്‍ഷമായ ഒരു ലോബിയെ പൊളിക്കുക എളുപ്പമല്ല. നീതി പൂര്‍വമായ തെരഞ്ഞെടുപ്പ് നടക്കാന്‍ ആണ് കോടതിയെ സമീപിച്ചത്. വ്യക്തികളോട് അല്ല നിലപാടുകളോട് ആണ് വിയോജിപ്പ്”, സാന്ദ്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *