നടി മഞ്ജു പിള്ളയും ക്യാമറപേഴ്‌സണും സംവിധായകനുമായ സുജിത്ത് വാസുദേവും ഏറെ നാളത്തെ വിവാഹജീവിതത്തിന് ശേഷം അടുത്തിടെ വേര്‍പിരിഞ്ഞിരുന്നു.ഇപ്പോള്‍ മകള്‍ ദയ സുജിത്ത് മാതാപിതാക്കളുടെ വേര്‍പിരിയലിനെ കുറിച്ചും അതിനെ താന്‍ പിന്തുണച്ചതിനെ കുറിച്ചും തുറന്നു സംസാരിക്കുകയാണ്.
മാതാപിതാക്കള്‍ വേര്‍പിരിയുകയാണെന്ന് അറിയിച്ചപ്പോള്‍ താന്‍ ആണ് അവരെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്ന് ദയ പറയുന്നു.
സമൂഹം പലരെയും പ്രത്യേകിച്ച് സ്ത്രീയെന്ന നിലയില്‍ മഞ്ജു പിള്ളയെ ഏറെ കുറ്റപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നെല്ലാം പലരും പറഞ്ഞിരുന്നെന്ന് ദയ പറയുന്നു. എന്നാല്‍ രണ്ട് പേര്‍ ഏറെ ബുദ്ധിമുട്ടി വിവാഹബന്ധത്തില്‍ തുടരുന്നത് എന്തിനാണെന്നാണ് താന്‍ ചിന്തിച്ചതെന്ന് ദയ പറയുന്നു.
ഇവര്‍ രണ്ട് പേരും വന്ന് ഞങ്ങള്‍ സന്തോഷത്തോടെ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ അതിനെ ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ഞാന്‍ ആയിരുന്നു. അവര്‍ക്ക് ഡിവോഴ്‌സ് വേണമെന്ന് ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. സൊസൈറ്റി പലതും പറയും. അമ്മയുടെ രണ്ടാമത്തെ വിവാഹംആയതുകൊണ്ട് പല തരത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായേക്കാം എന്നെല്ലാം പലരും പറഞ്ഞു.