ഏഷ്യാ കപ്പ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിച്ചേക്കും. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ‌ സഞ്ജു സാംസൺ ടീമിലി‌ടം പിടിക്കുമോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണും ടി20യില്‍ നിലവിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മയുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങാനുള്ള സാധ്യത കൂടുതൽ.അടുത്ത മാസം ഒൻപത് മുതല്‍ യുഎഇയിലാണ് ടി20 ഫോര്‍മാറ്റിലുള്ള ചാംപ്യന്‍ഷിപ്പ് നടക്കാനിരിക്കുന്നത്.

ചിരവൈരികളായ പാകിസ്താന്‍, ആതിഥേയരായ യുഎഇ, ഒമാന്‍ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യയുടെ സ്ഥാനം.നിലവിൽ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായ ശുഭ്മൻ ഗില്‍ ഉറപ്പായും ടീമില്‍ കാണുമെന്നുമായിരുന്നു ആദ്യം വന്ന സൂചനകള്‍.

എന്നാൽ‌ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണിങ് ജോടികളായ ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്വാളും ഏഷ്യാ കപ്പ് സ്‌ക്വാഡിലുണ്ടാവില്ല. ഭാവി സൂപ്പര്‍ താരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന രണ്ടു പേരും ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലെന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *