വാഷിങ്ടണ്‍: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം എല്ലാ ദിവസവും നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റുബിയോ.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചത് തന്റെ ഇടപെടല്‍ മൂലമാണെന്ന് യുഎസ് പ്രിസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറിയും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തയത്.
വെടിനിര്‍ത്തല്‍ കരാര്‍ അതുപോലെ തുടര്‍ന്നുകൊണ്ടു പോവുക എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി. നമ്മള്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും മേലേ ഒരു കണ്ണ് നമുക്ക് എപ്പോഴുമുണ്ട്.
ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,’ മാര്‍ക്കോ റുബിയോ പറഞ്ഞു.പ്രത്യേകിച്ചും മൂന്നര വര്‍ഷമായി (യുക്രൈനില്‍) യുദ്ധം നടക്കുന്നത് നമ്മള്‍ കാണുന്ന സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ഒരിക്കലും സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ ഉണ്ടാകാനല്ല നമ്മള്‍ പരിശ്രമിക്കുന്നത്
. ഇന്ന് സമാധാനം പുലരണം, അതുകൊണ്ട് ഇന്ന് ഇവിടെ യുദ്ധമില്ല, ഭാവിയിലും ഉണ്ടാവരുത്,’ എന്നാണ് ആഗ്രഹിക്കുന്നതെന്നും മാര്‍ക്കോ റുബിയോ പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഇസ്ലാമാബാദില്‍ നാശ നഷ്ടം സംഭവിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ വഴങ്ങിയത്.