തനിക്ക് പാൻ ഇന്ത്യൻ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ സന്തോഷമെന്ന് നടൻ ബാബുരാജ്. പക്ഷേ തന്നോട് പറയുന്നത് പോലെയല്ല സിനിമയിൽ തന്റെ ഭാഗങ്ങൾ വരുന്നതെന്നും ഷൂട്ട് ചെയ്ത പല സീനുകളും ചിത്രത്തിൽ ഉണ്ടാകാറില്ലെന്നും നടൻ പറഞ്ഞു.
പാൻ ഇന്ത്യൻ സിനിമകളുടെയും ഭാഗം ആവുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് ആയിരുന്നു നടന്റെ ഈ മറുപടി.ഇത്തരം വലിയ സിനിമകളിൽ അവസരം ലഭിക്കുന്നതിൽ ഒരുപാട് സന്തോഷമുണ്ട്, പക്ഷേ ഒരു വിഷമം എന്തെന്ന് വെച്ചാൽ നമ്മളോട് പറയുന്നത് പോലെയല്ല സിനിമയിൽ വരുന്നത്, നമ്മളെ വെച്ച് ഷൂട്ട് ചെയ്ത പല സീനുകളും പടത്തിൽ ഇല്ല, ആ ഒരു കാര്യത്തിൽ വിഷമമുണ്ട്’, ബാബുരാജ് പറഞ്ഞു.
