ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനായ ഒമ്പതുകാരന് ക്രൂര മര്‍ദനം. കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ 15കാരന് മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോര്‍ക് കൗണ്ടിയിലാണ് സംഭവം. കല്ലെറിഞ്ഞാണ് മര്‍ദിച്ചത്. തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വംശീയപരമായ ആക്രമണമാണ് നടന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
ഒമ്പതുകാരനെ അക്രമിച്ച 15കാരനെ അയര്‍ലന്‍ഡ് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.15കാരന് പ്രദേശത്ത് നിരന്തരം പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് വ്യക്തമാക്കി.