ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് യശസ്വി ജയ്സ്വളിനെയും ശ്രേയസ് അയ്യരെയും പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യൻ മുന്‍ താരം ആര് അശ്വിന്. ബിസിസിഐ തങ്ങളുടെ താല്പര്യങ്ങളാണ് ടീമിൽ അടിച്ചേൽപ്പിക്കുന്നതെന്നും തുടർച്ചയായി കഴിവ് തെളിയിച്ചിട്ടും പരിഗണിക്കാത്തത് അനീതിയാണെന്നും അശ്വിൻ പറഞ്ഞു.
ലഭിച്ച അവസരങ്ങളിലൊന്നും ടീമിനെ നിരാശപ്പെടുത്താത്ത കളിക്കാരനാണ് ജയ്സ്വാള്‍. ടെസ്റ്റില്‍ ഓപ്പണറാക്കിയപ്പോള്‍ അവന് സമീപകാലത്ത് ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓപ്പണറായി വളര്‍ന്നു. അതുപോലെ ഏത് ഫോര്‍മാറ്റില്‍ കളിപ്പിച്ചാലും അവന് ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. ശ്രേയസ് അയ്യർ ആഭ്യന്തര ക്രിക്കറ്റിലും ചാമ്പ്യൻസ് ട്രോഫിയിലും ഏറ്റവുമൊടുവിൽ ഐപിഎല്ലിലും മിന്നുന്ന പ്രകടനമാണ് കാഴ്ച്ച വെച്ചത്, അശ്വിൻ കൂട്ടിച്ചേർത്തു.