കോഴിക്കോട് ഹൈലൈറ്റ് മാളിന് മുന്നിലുള്ള ഫ്ലൈ ഓവറിൽ ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു. മലപ്പുറത്തുനിന്ന് കുന്നമംഗലത്തേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.

എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവറും യാത്രക്കാരും ഉടൻതന്നെ വാഹനം റോഡിന് ഒരു വശത്തേക്ക് മാറ്റി നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.

തീപിടിച്ച വാഹനത്തിൽ ഇലക്ട്രിക്കൽ ഉപകരണങ്ങളാണ് ഉണ്ടായിരുന്നത്. സംഭവമറിഞ്ഞ ഉടൻതന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു

Leave a Reply

Your email address will not be published. Required fields are marked *