ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ നാല് പേർ മരിച്ചു.
കഴിഞ്ഞ 24 മണിക്കൂറായി മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. മിന്നൽ പ്രളയത്തിലും വീട് തകർന്നുമാണ് മരണങ്ങൾ സംഭവിച്ചത്.ദുരന്തബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.പാക്കിസ്താനിലെ ചിനാബ്, രവി, സത്‌ലജ് നദികളുടെ തീരത്തുനിന്ന് 24,000 പേരെ മാറ്റിപ്പാർപ്പിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ മേഖലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.