വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിന് സമീപം ന്യൂനമർദം രൂപപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 5.30 ഓടെയാണ് ചക്രവാതച്ചുഴി ശക്തിപ്രാപിച്ച് ന്യൂനമർദമായി മാറിയതെന്ന് ഭുവനേശ്വർ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കേരളത്തിൽ ഓഗസ്റ്റ് 26 -29 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിലാണ് ഇത് വ്യാപിച്ചിരിക്കുന്നത്. വൈകാതെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും 2 ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്യും.
അടുത്ത 3 ദിവസത്തേക്ക് ഒഡിഷയിലെ എല്ലാ ജില്ലകളിലും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാസ്ഥാ കേന്ദ്രം അറിയിച്ചു.
ഓഗസ്റ്റ് 26ന് ഗജപതി, റായഗാഡ എന്നിവിടങ്ങളിലും ഓഗസ്റ്റ് 27ന് നയഗഡിലും കന്ധമാളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിനായകചതുർഥിയുമായി ബന്ധപ്പെട്ട വൻ ആഘോഷങ്ങളാണ് ഒഡിഷയിൽ നടക്കുന്നത്.