കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് മുന്നിൽ 189 റൺസ് വിജയലക്ഷ്യം ഉയർത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് അടിച്ചുകൂട്ടി.
തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സൂപ്പർ താരം സഞ്ജു സാംസണിന്റെ അർധ സെഞ്ച്വറിയാണ് കൊച്ചിക്ക് കരുത്തായത്.
കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിന് മുന്നിൽ 189 റൺസ് വിജയലക്ഷ്യം ഉയർത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊച്ചി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് അടിച്ചുകൂട്ടി.
തുടർച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സൂപ്പർ താരം സഞ്ജു സാംസണിന്റെ അർധ സെഞ്ച്വറിയാണ് കൊച്ചിക്ക് കരുത്തായത്.46 പന്തുകൾ നേരിട്ട സഞ്ജു 89 റൺസെടുത്ത് പുറത്തായി. ഒൻപതു സിക്സുകളും നാലു ഫോറുകളുമാണ് സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നത്.