നടൻ അലൻസിയർ പ്രധാന വേഷത്തിലെത്തുന്ന അഡൽട്ട് വെബ്സീരീസ് ‘ലോല കോട്ടേജി’ന്റെ ആദ്യ സീസൺ റിലീസ് ചെയ്തു. എൻഎംഎക്സ് സീരീസ് എന്ന പ്ലാറ്റ്ഫോമിലാണ് സീരീസ് റിലീസ് ചെയ്തത്. മോഡൽ ബ്ലെസി സിൽവസ്റ്റർ ആണ് വെബ് സീരിസിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇൻഫ്ലുവന്‍സറും മോഡലുമായ നിള നമ്പ്യാരാണ് സംവിധാനം.കുട്ടിക്കാനത്താണ് സീരീസിന്റെ ചിത്രീകരണം നടന്നത്. ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും മാറ്റിവച്ച് നിർമിക്കുന്ന വെബ് സീരിസാണ് ‘ലോല കോട്ടേജ്’ എന്ന് നിള നമ്പ്യാർ മുൻപ് പറഞ്ഞിരുന്നു.
തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാണ് അലൻസിയർ ഉൾപ്പടെയുള്ള താരങ്ങൾ സീരീസിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും നിള നമ്പ്യാർ പറഞ്ഞു