സൈമ 2025 വേദിയില്‍ നടനും രാഷ്ട്രീയനേതാവുമായ വിജയ്‌യെക്കുറിച്ചുള്ള തൃഷയുടെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍. അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം തനിക്കൊപ്പം പ്രവര്‍ത്തിച്ച ഏതാനും നടന്മാരെക്കുറിച്ച് സംസാരിക്കാന്‍ തൃഷയോട് ആവശ്യപ്പെട്ടിരുന്നു.

വിജയ്‌യെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, രാഷ്ട്രീയനേതാവെന്ന നിലയിലെ അദ്ദേഹത്തിന്റെ പുതിയ യാത്രയ്ക്ക് തൃഷ ആശംസകള്‍ അറിയിച്ചു.വിജയ്‌യുടെ ചിത്രം പ്രദര്‍ശിപ്പച്ചപ്പോള്‍ തന്നെ ആള്‍ക്കൂട്ടം ഇളകി മറിഞ്ഞു.

നിര്‍ത്താതെ ആരവം മുഴക്കാന്‍ തുടങ്ങി. ഏതാനും നിമിഷ നേരത്തേക്ക് തൃഷയ്ക്ക് സംസാരിക്കാന്‍ പോലും സാധിച്ചില്ല. ആരവം തെല്ല് അടങ്ങിയ ശേഷം വലിയ പുഞ്ചിരിയോടെയാണ് തൃഷ വിജയ്‌യെക്കുറിച്ച് സംസാരിച്ചത്.തുടര്‍ന്ന് അജിത് കുമാറിനെക്കുറിച്ചും തൃഷ പറഞ്ഞു. ‘

ഞാന്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരേ സ്‌നേഹവും ദയയുമുള്ള വ്യക്തിയാണ്. അദ്ദേഹത്തിന് എന്തെങ്കിലും ഭാവമാറ്റങ്ങള്‍ വരുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല.

ലൈറ്റ് ബോയ് മുതല്‍ ടെക്‌നീഷ്യന്മാര്‍വരേയും സഹതാരങ്ങളേയും അദ്ദേഹം ബഹുമാനിക്കുന്നു’- എന്നായിരുന്നു അജിത് കുമാറിനെക്കുറിച്ച് തൃഷയുടെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *