സതാംപ്ടൺ∙ ഏകദിന ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയവുമായി ദക്ഷിണാഫ്രിക്കയെ തകർത്ത് ഇംഗ്ലണ്ട്. പരമ്പരയിലെ മൂന്നാമത്തെ അവസാനത്തെയും ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 342 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം.

പരമ്പര 2–1ന് നേടിയെങ്കിലും അവസാന മത്സരത്തിലെ തോൽവിയോടെ നാണക്കേടിന്റെ റെക്കോർഡ് ദക്ഷിണാഫ്രിക്കയുടെ പേരിലായി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനു വിട്ടു.

ഓപ്പണർമാരായ ജാമി സ്മിത്തും ബെൻ ഡക്കറ്റും ചേർന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നൽകിയത്. 9-ാം ഓവറിൽ 31 റൺസെടുത്ത് ഡക്കറ്റ് വീണപ്പോൾ, ഇംഗ്ലണ്ട് സ്കോർ 50 പിന്നിട്ടിരുന്നു. 48 പന്തിൽ 62 റൺസ് നേടിയ സ്മിത്ത് പുറത്താകുമ്പോൾ, 16.3 ഓവറിൽ 117/2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്.

മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസ് കൂട്ടിച്ചേർത്തു. ഏകദിനത്തെ കന്നി സെഞ്ചറി കുറിച്ച ബെഥേൽ, 82 പന്തിൽ നിന്ന് 110 റൺസ് നേടി. 96 പന്തിലാണ് റൂട്ട്, തന്റെ 19-ാം ഏകദിന സെഞ്ചറി നേടിയത്. ക്യാപ്റ്റൻ ഹാരി ബ്രൂക്ക് 3 റൺസെടുത്ത് റണ്ണൗട്ടായെങ്കിലും മുൻ ക്യാപ്റ്റൻ ജോസ് ബട്‌ലർ 27 പന്തിൽ അർധസെഞ്ചറി തികച്ച് ഇംഗ്ലണ്ടിനെ 50 ഓവറിൽ 414റൺസ് എന്ന കൂറ്റൻ സ്കോറിലെത്തിച്ചു.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ, ദക്ഷിണാഫ്രിക്ക 20.5 ഓവറിൽ 72 റൺസിന് ഓൾ ഔട്ടായി. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ അവരുടെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. പിന്നാലെ 18/5 എന്ന നിലയിലേക്കും 24/6 എന്ന നിലയിലേക്കും അവർ വീണു. നാല് വിക്കറ്റുകൾ വീഴ്ത്തിയ ജോഫ്ര ആർച്ചറാണ്

Leave a Reply

Your email address will not be published. Required fields are marked *