ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ പ്ലെയിങ് ഇലവൻ തിരഞ്ഞെടുക്കുമ്പോഴുള്ള ഏറ്റവും വലിയ ആശങ്കയാണ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ അതോ ജിതേഷ് ശർമ കളിക്കുമോ എന്നുള്ളത്. കഴിഞ്ഞ കുറച്ച് നാളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചകളിലൊന്നാണ് ഇത്സഞ്ജു ഓപ്പണിങ് റോളിൽ നിന്നും മാറേണ്ടി വരുമോ എന്നുള്ള ചോദ്യങ്ങൾ ഉയരുന്നത്.
എന്നാൽ സഞ്ജു മൂന്നാമനായി കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ താരം ഓപ്പണിങ് റോളിൽ തന്നെ കളിക്കണമെന്ന് അഭിപ്രായപ്പെടുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ രവി ശാസ്ത്രി.
ശുഭ്മാൻ ഗില്ലിനെ വേറെ ആർക്കേലും പകരം കളിപ്പിക്കണമെന്നും സഞ്ജു ടോപ് ഓർഡറിൽ തന്നെ കളിക്കണമെന്നും ശാസ്ത്രി പറഞ്ഞു.