മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ തന്റെ സംഗീതം കൊണ്ട് തരംഗമായി മാറിയ മലയാളി സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് കന്നഡ സിനിമയിലും അരങ്ങേറ്റം കുറിക്കുന്നു.
കന്നഡ താരം ഗോര്‍ഡന്‍ സ്റ്റാര്‍ ഗണേഷ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് ശ്രീനിവാസ് രാജുവാണ്. ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ദേവിക ഭട്ട് ആണ് നായികയായി എത്തുന്നത്.നിലവില്‍ മൈസൂരിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ആഴ്ച മൈസൂരില്‍ നടന്ന പൂജ ചടങ്ങില്‍ ഭാര്യ ഐഷത്ത് സഫയോടൊപ്പം ഹിഷാം അബ്ദുള്‍ വഹാബും പങ്കെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം കന്നഡയിലെ ഏറ്റവും ലാഭം നേടിയ ചിത്രമായ ‘കൃഷ്ണം പ്രണയ സഖി’ക്ക് ശേഷം ഗോര്‍ഡന്‍ സ്റ്റാര്‍ ഗണേഷും ശ്രീനിവാസ് രാജുവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ ഒരുക്കിയ പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഹൃദയ’ത്തിലൂടെ ശ്രദ്ധ നേടിയ ഹിഷാം, ചിത്രത്തിലെ ട്രെന്‍ഡിങ് ഗാനങ്ങളിലൂടെ സൗത്ത് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടി.
തെലുങ്കില്‍, വിജയ് ദേവരക്കൊണ്ട ചിത്രം ‘കുഷി’, നാനി ചിത്രം ‘ഹായ് നാനാ’ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്ന ഹിഷാം അവിടെയും ഇപ്പൊള്‍ തിരക്കേറിയ സംഗീത സംവിധായകനാണ്.