ഫഹദ് ഫാസിലിനെ നായകനാക്കി ആക്ഷൻ ത്രില്ലർ ചിത്രം ഒരുക്കുന്നുണ്ടെന്ന് ‘96’, ‘മെയ്യഴകൻ’ സിനിമകളുടെ സംവിധായകൻ പ്രേംകുമാർ. ചിയാൻ വിക്രമിനെ നായകനാക്കി പ്രേംകുമാർ ഒരുക്കുന്ന ചിത്രത്തിന് മുൻപ് ആയിരിക്കും ഫഹദ് ഫാസിൽ ചിത്രമെത്തുക.
ചിയാൻ വിക്രം സിനിമയുടെ കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. അതിന് മുൻപായി ഫഹദ് ഫാസിലിനെ നായകനാക്കി ചിത്രമൊരുക്കും. എന്റെ മുൻ സിനിമകളുടെ ജോണർ ആയിരിക്കില്ല ഫഹദ് ഫാസിൽ ചിത്രത്തിന്. എന്നാൽ പ്രേക്ഷകരെ പിടിച്ചിരിത്തുന്ന ഇമോഷണൽ കണക്ഷൻ സിനിമയ്ക്കുണ്ടാകും.
ഫഹദിനെ വച്ചുള്ള ത്രില്ലർ ചിത്രം 4 വർഷമായി എന്റെ മനസിലുണ്ട്.’– പ്രേംകുമാർ പറഞ്ഞു.96’ ‘മെയ്യഴകൻ’ പോലുള്ള ഫീൽഗുഡ് ചിത്രങ്ങൾ തൽക്കാലത്തേക്ക് മാറ്റിപ്പിടിക്കാൻ ചുറ്റുമുള്ളവർ ഉപദേശിച്ചിരുന്നു എന്ന് സംവിധായകൻ വെളിപ്പെടുത്തി.
40 മിനിറ്റ് കഥ പറഞ്ഞപ്പോഴേക്കും ഫഹദിന് ഇഷ്ടമായി എന്നും പ്രേംകുമാർ പറഞ്ഞു. തമിഴിലായിരിക്കും ചിത്രം ഒരുങ്ങുക. 2026 ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും