പഞ്ചാബി ഹൗസ്, പട്ടാഭിഷേകം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഉൾപ്പടെ പ്രിയ നായികയായി മാറിയ നടിയാണ് മോഹിനി. തമിഴിലും തെലുങ്കിലുമെല്ലാം മോഹിനി മികച്ച വേഷങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ കണ്മണി എന്ന തമിഴ് സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ഉണ്ടായ ദുരനുഭവം പങ്കുവെക്കുകയാണ് നടി.
ഗാന രംഗത്തിൽ വളരെ എക്സ് പോസിംഗായ വസ്ത്രം നിർബന്ധിച്ച് ധരിപ്പിച്ചെന്ന് പറയുകയാണ് നടി.1994 ൽ ആർ കെ സെൽവമണി സംവിധാനത്തിൽ വിജയകാന്ത് നായകനായ ചിത്രമാണ് കണ്മണി.
സിനിമയിൽ പ്രശാന്തിന്റെ നായികയായിട്ടാണ് മോഹിനി സിനിമയിൽ അഭിനയിച്ചത്. ചിത്രത്തിലെ ‘ഉടൽ തഴുവ’ എന്ന ഗാനരംഗത്തിലെ വസ്ത്രമാണ് തന്നെ കൊണ്ട് നിർബന്ധിച്ച് ധരിപ്പിച്ചതെന്ന് മോഹിനി പറഞ്ഞു.
ആ വസ്ത്രത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും തന്നെ നിർബന്ധിച്ച് ആ ഗാന രംഗത്തിൽ അഭിനയിപ്പിച്ചുവെന്നും മോഹിനി കൂട്ടിച്ചേർത്തു.