ദുബായ്: ഈ മാസം അവസാനം തുടങ്ങുന്ന വനിതാ ഏകദിന ലോകകപ്പില്‍ ചരിത്രപരമായ തീരുമാനവുമായി ഐസിസി. വനിതാ ഏകദിന ലോകകപ്പുകളുടെ ചരിത്രത്തിലാദ്യമായി ഇത്തവണ എല്ലാ മത്സരങ്ങളും നിയന്ത്രിക്കുക വനിതാ ഒഫീഷ്യല്സാവുമെന്ന് ഐസിസി അറിയിച്ചു.
വനിതാ ഏകദിന ലോകകപ്പിലെ ഫീല്‍ഡ് അമ്പയര്‍മാരും മാച്ച് റഫറിമാരും വനിതകളായിരിക്കും.കഴിഞ്ഞ രണ്ട് ടി20 ലോകകപ്പിലും മുമ്പ് വനിതാ ഒഫീഷ്യല്‍സ് കളി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഏകദിന ലോകകപ്പില്‍ ആദ്യമായാണ് മുഴുവന്‍ ഒഫീഷ്യലുകളും വനിതകളാകുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത 14 അമ്പയര്‍മാരും നാല് മാച്ച് റഫറിമാരും വനിതകളാണ്.