മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് ചിത്രം ‘ഹൃദയപൂര്‍വ്വം’ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ടി.എന്‍. പ്രതാപന്‍. കാലമെത്ര പോയാലും സത്യന്‍ അന്തിക്കാടിന്റെ സര്‍ഗ്ഗശേഷി അല്‍പം പോലും മങ്ങാതെ ഇവിടെ ഉണ്ടാവും എന്നതിന്റെ തെളിവാണ് ‘ഹൃദയപൂര്‍വ്വ’മെന്ന് പ്രതാപന്‍.മോഹന്‍ലാല്‍ ആണ് ചിത്രത്തിന്റെ എല്ലാമെല്ലാം.
മോഹന്‍ലാലിന്റെ ഓരോ ചെറിയ അനക്കങ്ങളിലും അടക്കങ്ങളിലും അയാളിലെ പ്രതിഭ പ്രശോഭിതമാവുന്നു. മോഹന്‍ലാല്‍ ചിരിക്കുമ്പോള്‍ പ്രേക്ഷകരുടെ മനസ്സ് വിശാലമാവുന്നു. ഹാസ്യരംഗങ്ങള്‍ അനായാസമായാണ് അദ്ദേഹം ചെയ്തതെന്നും പ്രതാപന്‍ കുറിച്ചു.