ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പാകിസ്താനെ 160 റണ്‍സിലൊതുക്കി ഒമാൻ. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 160 റണ്‍സെടുത്തത്.
പാകിസ്താന് വേണ്ടി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഹാരിസ് അര്‍ധസെഞ്ച്വറി നേടി. ഒമാന് വേണ്ടി ബൗളര്‍മാരായ ഷാ ഫൈസലും ആമിര്‍ ഖലീമും മൂന്ന് വീതം വിക്കറ്റ് വീഴ്‌ത്തി തിളങ്ങി