ദുബായ്: ഏഷ്യാ കപ്പിൽ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പരിശീലകന്‍ മൈക് ഹെസൺ. ലോക ചാമ്പ്യൻമാരും നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ പാകിസ്ഥാന്‍ തയാറെടുത്തു കഴിഞ്ഞുവെന്ന് മൈക് ഹെസൺ ഇന്ന് നടക്കുന്ന ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയിപ്പോള്‍ ആത്മവിശ്വാസത്തിന്‍റെ നെറുകയിലാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അതിന് അവര്‍ക്ക് അവകാശവുമുണ്ട്. കാരണം സമീപകാലത്തെ അവരുടെ മികച്ച പ്രകടനങ്ങള്‍ തന്നെ. പക്ഷെ ഞങ്ങളും ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നഒരു ടീമാണ്. എങ്കിലും മുന്നിലുള്ള വലിയ വെല്ലുവിളിയെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്.
പക്ഷെ ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം ഞങ്ങള്‍ക്കുണ്ട്.ഇന്ത്യ-പാകിസ്താൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം സെപ്റ്റംബർ 14-ന് ദുബായിൽ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബർ 9 മുതൽ 28 വരെയാണ് ടൂർണമെന്റ്.ആറ് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 19 മത്സരങ്ങളാണുണ്ടാവുക.
ഇതിൽ 11 മത്സരങ്ങൾ അബുദാബിയിലും 8 മത്സരങ്ങൾ ദുബായിലും നടക്കും. ഇന്ത്യയും പാകിസ്താനും യുഎഇയും ഒമാനും ഒരേ ഗ്രൂപ്പിലാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ഹോങ്കോങ് എന്നീ രാജ്യങ്ങൾ രണ്ടാമത്തെ ഗ്രൂപ്പിലും.
ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു ടീമുകൾ സൂപ്പർ ഫോറിലേക്ക് യോഗ്യത നേടുംസൂപ്പർ ഫോറിൽ ഓരോ ടീമും മറ്റ് മൂന്ന് ടീമുകളുമായി ഓരോ തവണ ഏറ്റുമുട്ടും.
ഇതിൽ മികച്ച രണ്ട് ടീമുകൾ ഫൈനലിൽ കളിക്കും.ഇന്ത്യ-പാകിസ്താൻ ചിരവെെരി പോരാട്ടത്തിനായി കാത്തിരിക്കുകയാണ് എല്ലാവരും. 14നാണ് സൂപ്പർ പോരാട്ടം നടക്കുന്നത്. നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളും ടി20 ലോകകപ്പ് ജേതാക്കളുമായ ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കം ഇത്തവണയുമുണ്ട്.
അഫ്ഗാനിസ്ഥാനോടടക്കം തോറ്റ പാകിസ്താൻ നിരയിൽ ബാബർ അസമും മുഹമ്മദ് റിസ്വാനും ഇത്തവണ ഇല്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.1984ലാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. 16 ഏഷ്യാ കപ്പിൽ 15 എണ്ണത്തിലും ഇന്ത്യയും പാകിസ്താനും ഭാഗമായിരുന്നു.
ഏകദിന, ടി20 ഫോർമാറ്റുകളിലായി 18 തവണയാണ് ഇരു ടീമും നേർക്കുനേർ എത്തിയത്.ഇത്തവണ ഇന്ത്യയുടെയും പാക്കിസ്ഥാൻ ന്റെയും മത്സരങ്ങൾ നിങ്ങൾ ഏങ്ങനെ നോക്കി കാണുന്നു