ദോഹ∙ ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ നിന്ന് ഹമാസ് നേതാക്കളെ രക്ഷിച്ചത് തുർക്കി ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പെന്ന് റിപ്പോർട്ട്.
ദോഹയിലെ പലസ്തീൻ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് തുർക്കിഷ് നാഷനൽ ഇന്റലിജൻസ് ഓർഗനൈസേഷൻ ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് തുർക്കിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

ഇസ്രയേൽ യുദ്ധ വിമാനങ്ങൾ ആദ്യം ഗാസയിലേക്കുള്ള മധ്യേ തുനീഷ്യക്ക് സമീപം നാവിക വ്യൂഹത്തിന് നേർക്കും തുടർന്ന് സിറിയ, ലതാകിയ, ടാർറ്റസ്, ലബനൻ എന്നിവിടങ്ങളിലും ആക്രമണം നടത്തിയ ശേഷമാണ് ഖത്തറിലെ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടതെന്നും തുർക്കിഷ്