റഷ്യൻ എണ്ണ ഇറക്കുമതി തുടരുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 100% തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം പരിഗണിക്കാതെ യൂറോപ്യൻ യൂണിയൻ (ഇയു). ഇന്ത്യയും ചൈനയും ഇയുവിന്റെ വ്യാപാര പങ്കാളികളാണെന്നും അതു തുടരുമെന്നും യൂറോപ്യൻ യൂണിയൻ വക്താവ് ഒലോഫ് ഗിൽ പ്രതികരിച്ചു.
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാക്കാനുള്ള ചർച്ചകൾ തുടരുമ്പോഴാണ് ട്രംപിന്റെഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ സ്വതന്ത്ര വ്യാപാരക്കരാർ സാധ്യമാക്കാനുള്ള ചർച്ചകൾ തുടരുമ്പോഴാണ് ട്രംപിന്റെആവശ്യം.ഇതേ ആവശ്യം ട്രംപ് ജി7 രാഷ്ട്രങ്ങളോടും ഉന്നയിച്ചെങ്കിലും പരിഗണിച്ചിട്ടില്ല.
ട്രംപിന്റെ നീക്കം പാളിയത് ഇന്ത്യയ്ക്ക് വൻ നേട്ടവുമായി. മോദി നല്ല ചങ്ങാതിയാണെന്നും ഇന്ത്യയുമായി വ്യാപാരക്കരാർ വൈകാതെ സാധ്യമായേക്കുമെന്നും ഒരു വശത്ത് പറഞ്ഞ ട്രംപ്, മറുവശത്ത് ഇന്ത്യയ്ക്കെതിരെ തീരുവയുദ്ധം കടുപ്പിക്കുന്നത് പ്രതിസന്ധിയാകുന്നുണ്ട്.
ഇന്ത്യയ്ക്കുമേൽ 50% തീരുവ പ്രഖ്യാപിച്ച തന്റെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കിയെന്ന് ഇതിനിടെട്രംപ് സമ്മതിച്ചു