ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യാ-പാക് മത്സരത്തിനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ആരാധകർ. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ആദ്യമായി ഏറ്റുമുട്ടുന്നതിനെ ഒരുപാട് ആരാധകർ എതിർക്കുന്നുണ്ട്. പാകിസ്താനെതിരെ ഇന്ത്യ കളിക്കാൻ പാടില്ലായിരുന്നു എന്ന അഭിപ്രായമാണ്.
പ്പോൾ ഇന്ത്യൻ കളിക്കാർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പഹൽഗ്രാം ആക്രമത്തിൽ കൊല്ലപ്പെട്ടയാളുടെ ഭാര്യ. ഐഷന്യ ദ്വിവേദിയാണ് ഇന്ത്യൻ ടീമിനെതിരെയും ബിസിസിഐയ്ക്കെതിരെയും തിരിഞ്ഞത്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ബിസിസിഐ അംഗീകരിക്കരുതായിരുന്നു.
ആ 26 കുടുംബങ്ങളോട് ബിസിസിഐയ്ക്ക് യാതൊരു അനുകമ്പയുമില്ല. എന്താണ് നമ്മുടെ ക്രിക്കറ്റ് താരങ്ങൾ ചെയ്യുന്നത്?
ഇത് നമ്മുടെ നാഷണൽ ഗെയിമായിട്ടാണ് കാണുന്നത്. ഒന്ന് രണ്ട് കളിക്കാരൊഴികെ ബാക്കിയാരും ഈ കളി വേണ്ടെന്ന് വെക്കാൻ തയ്യാറായില്ല.