കാത്തിരുന്ന പോരാട്ടത്തിനാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷിയാകുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാനിരിക്കേ ഒരു ഫൈനലിനേക്കാള്‍ ആവേശമുണ്ട്. ബഹിഷ്‌കരണ ആഹ്വാനങ്ങളും വിവാദങ്ങളും ഒരു വശത്ത് നടക്കുമ്പോള്‍ മികച്ച ഒരു മത്സരമായിരിക്കണം എന്നാകും കായിക പ്രേമികള്‍ ആഗ്രഹിക്കുന്നുണ്ടാകുക.
ഇതിനിടയില്‍ പാക് താരങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം ഷാഹിദ് അഫ്രീദി. പാക് താരങ്ങളുടെ ശരീര ഭാഷയില്‍ പോലും ആത്മവിശ്വാസം തോന്നുന്നില്ലെന്നാണ് അഫ്രീദിയുടെ വിമര്‍ശനം.
ഇതില്‍ ഇന്ത്യയെ കണ്ട് പഠിക്കണമെന്നും അഫ്രീദി പറയുന്നു.കാത്തിരുന്ന ക്ലാസിക് പോരാട്ടം ഇന്ന്; ഏഷ്യാകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍
ഏഷ്യാ കപ്പിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഗ്രൗണ്ടില്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസത്തെ പ്രകീര്‍ത്തിച്ചാണ് അഫ്രീദിയുടെ പരാമര്‍ശങ്ങള്‍.
പുതുമുഖങ്ങളായിട്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് അനുഭവപരിചയം കുറവാണെങ്കിലും അവര്‍ ഗ്രൗണ്ടില്‍ അസാമാന്യ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നതെന്നാണ് അഫ്രീദിയുടെ വാക്കുകള്‍.
ഇന്ത്യന്‍ ടീമിലെ പുതുമുഖം വരെ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം കണ്ടില്ലെന്ന് നടിക്കരുതെന്നും അഫ്രീദി പാക് താരങ്ങളെ ഉപദേശിക്കുന്നു.
ഇന്ത്യന്‍ ടീമിലേക്ക് വരുന്ന പുതിയ കളിക്കാരുടെ വരെ ശരീരഭാഷ ശ്രദ്ധിക്കണം. എന്തിനും തയ്യാറാണവര്‍. ഇതിനകം നൂറ് മത്സരങ്ങള്‍ കളിച്ചു കഴിഞ്ഞു, അന്താരാഷ്ട്ര താരങ്ങളുമായി ഡ്രസ്സിംഗ് റൂം പങ്കിട്ടു കഴിഞ്ഞു. അവര്‍ക്ക് സമ്മര്‍ദ്ദമോ പേടിയോ ഇല്ല.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവര്‍ വരുന്നത്. ഇന്ത്യയുടെ ബി ടീമിനു പോലും ഏഷ്യാ കപ്പ് നേടാന്‍ കപ്പ് നേടാന്‍ കഴിയും’.