പാട്ന: ബീഹാറിലെ പൂർണിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി സംസ്ഥാനത്ത് 100 കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജ്വസി പ്രസാദ് യാദവ്.

ഇന്ന് (തിങ്കൾ) പൂർണിയയിൽ പ്രധാനമന്ത്രി സന്ദർശനം നടത്താനിരിക്കെ പൊള്ളയായ വാഗ്ദാനങ്ങൾ പറയുന്നതിന് മുമ്പ് ഗ്രാമത്തിൽ തകർന്നു കിടക്കുന്ന റോഡുകളും അധ്യാപകരില്ലാത്ത സ്കൂളുകളും തകർന്നുവീഴുന്ന ആരോഗ്യകേന്ദ്രങ്ങളും ദയവായി ശ്രദ്ധിക്കണമെന്ന് തേജസ്വിസ്ത്രീകളെയും യുവാക്കളെയും അലട്ടുന്ന പണപ്പെരുപ്പം, ദാരിദ്ര്യം, തൊഴിലില്ലായ്മ, കുടിയേറ്റം എന്നീ പൊതുപ്രശ്‌നങ്ങളും പൂർണിയയിലെ മെഡിക്കൽ കോളേജിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ചുംതേജ്വസി കൂട്ടിച്ചേർത്തു.

ബീഹാറിൽ പ്രധാനമന്ത്രി ഇതുവരെ നടത്തിയ റാലികളിൽ ചെലവഴിച്ച തുകയുണ്ടെങ്കിൽ ബീഹാർ സ്കൂളുകളിലെ മതിലുകൾ, കളിസ്ഥലങ്ങൾ, സ്കൂളിലെ പെൺകുട്ടികൾക്കായുള്ള പ്രത്യേക ടോയ്ലറ്റുകൾ എന്നിവ നിർമിക്കാമായിരുന്നെന്നും ആരോഗ്യകേന്ദ്രങ്ങളിൽ മരുന്നുകളും മാനവ വിഭവശേഷിയും നവീകരിക്കാമായിരുന്നെന്നും തേജ്വസി യാദവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *