ഏഷ്യാകപ്പ് മത്സരത്തില്‍ ഔദ്യോഗികമായ അഭിവാദ്യങ്ങളൊന്നും നടത്താതെയുള്ള ഇന്ത്യ–പാക്കിസ്ഥാന് പോരാട്ടം ചര്‍ച്ചയാകുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന് ടീംകോച്ച് മൈക്ക് ഹെസ്സന്. മത്സരം കഴിഞ്ഞ് വേഗത്തില്‍ കളിക്കളം വിട്ട ഇന്ത്യന്‍ താരങ്ങളെ തേടി പാക്ക് ടീം ഡ്രസ്സിങ് റൂമില്‍ പോയിരുന്നെന്നും എന്നാല്‍ താരങ്ങളാരും പുറത്തുവന്നില്ലെന്നും മൈക്ക് ഹെസ്സന് പറയുന്നു.
ആരും പുറത്തുവന്നില്ലെന്നുമാണ് മൈക്ക് ഹെസ്സന് പറയുന്നത്. ടോസിങ് സമയത്തും സൂര്യ അലി ആഗയുടെ മുഖത്തുനോക്കിയില്ലെന്നും പരാതിപ്പെടുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് വിധേയരായവരുടെ കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു മത്സരശേഷം സൂര്യയുടെ വാക്കുകള്‍. ഒപ്പം പാക്കിസ്ഥാനെതിരായ വിജയം ഞങ്ങളുടെ ധീരരായ സൈനികർക്ക് സമർപ്പിക്കുന്നുവെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു.
നിറഞ്ഞ കയ്യടിയോടെയാണ് ക്യാപ്റ്റന്റെ ഈ വാക്കുകള്‍ ഇന്ത്യാരാജ്യം കേട്ടത്.മത്സരത്തിനു ശേഷം ഇന്ത്യൻ കളിക്കാരും സ്റ്റാഫും പാകിസ്ഥാൻ ടീമുമായി കൈകൊടുക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്തില്ല.
സൂര്യകുമാർ യാദവും സംഘവും നൽകിയ വലിയ സന്ദേശമാണിതെന്നും ഇത് അനിവാര്യമായിരുന്നെന്നും സൂര്യയുടേയും ടീമിന്റേയും ഗുഡ് ജോബ് എന്നും സോഷ്യല്‍മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.