കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഭാഗങ്ങളെക്കുറിച്ച് സംവിധായകൻ ഡൊമിനിക് അരുൺ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്.
എല്ലാ കഥാപാത്രങ്ങളുടെയും ഒർജിൻ സ്റ്റോറി ഐഡിയ ഞങ്ങളുടെ പക്കലുണ്ട്. ഈ യൂണിവേഴ്‌സ് എങ്ങനെ അവസാനിക്കുമെന്നും വരാനിരിക്കുന്ന സിനിമകളിൽ സംഭവിക്കാൻ പോകുന്ന പ്രധാന പ്ലോട്ട് എന്താണെന്നും ഞങ്ങൾക്ക് കൃത്യമായ ഐഡിയ ഉണ്ട്.
പക്ഷെ അടുത്ത സിനിമകളുടെ തിരക്കഥയിൽ ഇനിയും വർക്കുകൾ പൂർത്തിയാക്കാനുണ്ട്. ഈ യൂണിവേഴ്സിൽ എന്തൊക്കെയാണ് സംഭവിക്കേണ്ടത് എന്നതിൽ ഞങ്ങൾക്ക് കൃത്യമായ ധാരണയുണ്ട് എന്നാൽ ഒരു ഫോമിലേക്ക് അതിനെ മാറ്റിയെടുക്കേണ്ടതുണ്ട്’, ഡൊമിനിക് അരുൺ പറഞ്ഞു.250 കോടി ക്ലബ്ബിലേക്ക് എത്തുന്നത്.
ഈ നേട്ടത്തിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളം സിനിമയാണിത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് ഒന്നാം സ്ഥാനത്തുള്ള സിനിമ. 265 കോടിയാണ് എമ്പുരാന്റെ നേട്ടം. ഈ നേട്ടത്തോടെ ലോക മഞ്ഞുമ്മൽ ബോയ്‌സിന്റെ ആഗോള കളക്ഷനെ മറികടന്നു.
242.25 കോടിയാണ് മഞ്ഞുമ്മൽ ബോയ്‌സിന്റെ നേട്ടം. മോഹൻലാൽ ചിത്രമായ തുടരുമിനെ ലോക നേരത്തെ മറികടന്നിരുന്നു. 235 കോടിയാണ് തുടരുമിന്റെ ആഗോള കളക്ഷൻ.
ഈ റെക്കോർഡിനെയാണ് ലോക മറികടന്നത്. ജൂഡ് ആന്തണി ജോസഫ് ചിത്രമായ 2018 നെയും ലോക മറികടന്നു. 174.25 കോടിയാണ് 2018 ന്റെ നേട്ടം.
