ത്രില്ലർ സിനിമകളുടെ പിന്നിലെ അമരക്കാരൻ ആണ് ജീത്തു ജോസഫ്. ഡിറ്റക്ടീവ്, മമ്മി & മി മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് പുറത്തിറങ്ങാൻ പോകുന്ന മിറാഷ്, വലതുവശത്തെ കള്ളൻ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ സിനിമാ ലിസ്റ്റ്.എന്നാൽ മമ്മൂട്ടിക്കൊപ്പം ജീത്തു ഒന്നിക്കുകയാണെന്ന വാർത്ത കുറച്ച് നാളുകൾക്ക് മുമ്പ് വന്നിരുന്നു.
അതേസമയം, ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം മിറാഷ് (Mirage) പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. അപർണ ബാലമുരളി, ആസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ചിത്രം സെപ്റ്റംബർ 19ന് തിയേറ്ററിലെത്തും.വർഷങ്ങൾക്ക് മുമ്പ് ചർച്ചയിലേക്ക് വന്ന സിനിമയാണ് മിറാഷെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അപർണ ബാലമുരളിയാണ്.
