2025 ഏഷ്യാ കപ്പില്‍ ഇന്ത്യ സൂപ്പര്‍ ഫോറിന് യോഗ്യത നേടിയരിക്കുകയാണ്. ആദ്യ നാലില്‍ ഇടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചു. ഗ്രൂപ്പ് എ-യില്‍ യു.എ.ഇയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയുമുള്ള ആദ്യ രണ്ട് മത്സരങ്ങില്‍ ഇന്ത്യ മിന്നും വിജയമാണ് നേടിയത്.
സഞ്ജു സാംസണിന്റെ ബാറ്റിങ് കാണാനാഗ്രഹിച്ച ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. മധ്യ നിരയില്‍ ഫിനിഷര്‍ റോളില്‍ സ്ഥാനം നേടി സഞ്ജുവിന്റെ ഇടപെടലില്ലാതെ തന്നെ ഇന്ത്യ മത്സരങ്ങള്‍ വിജയിക്കുകയാണ്. ഇപ്പോള്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ ദീര്‍ഘകാലം കളിക്കാന്‍ എന്ത് ചെയ്യണമെന്ന് ഉപദേശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബി ഉത്തപ്പ.
പൂര്‍ണമായും ഇടംകൈ- വലംകൈ കോമ്പിനേഷനുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നതെന്നും ഉത്തപ്പ പറഞ്ഞു. മാത്രമല്ല മധ്യ ഓവറുകളില്‍ സ്പിന്നിനെതിരേ സഞ്ജു സാംസണും ശിവം ദുബെയും പുലര്‍ത്തുന്ന ആധിപത്യം നോക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം അക്‌സര്‍ പട്ടേല്‍ ഫിനിഷര്‍ റോളിലേക്ക് മാറിയെന്നും മുന്‍ താരം പറഞ്ഞു.
പൂര്‍ണമായും ഇടംകൈ- വലംകൈ കോമ്പിനേഷനുകളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ ബാറ്റിങ് സമീപനം. മധ്യ ഓവറുകളില്‍ സ്പിന്നിനെതിരേ സഞ്ജു സാംസണും ശിവം ദുബെയും പുലര്‍ത്തുന്ന ആധിപത്യം നോക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം അക്‌സര്‍ പട്ടേല്‍ ഫിനിഷര്‍ റോളിലേക്ക് മാറിയിരിക്കുകയാണ്
.നിലവില്‍ ജിതേഷ് ശര്‍മയുമായിട്ടാണ് സഞ്ജുവിന്റെ മത്സരം. ജിതേഷ് ക്ലാസായി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്നയാളാണ്.
അദ്ദേഹം ഒരുപാട് ബോളുകള്‍ക്കെതിരേ ആഞ്ഞുവീശാറുണ്ടെന്നതും ശരിയാണ്. പക്ഷെ ചില അസാധാരണ പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ജിതേഷിന് സാധിക്കും. അതുകൊണ്ടു തന്നെ കരിയറില്‍ കൂടുതല്‍ പരിഗണന ടീം മാനേജ്‌മെന്റില്‍ നിന്നും ലഭിക്കണമെങ്കില്‍ സഞ്ജു ഫിനിഷിങ്ങില്‍ ശ്രദ്ധിക്കണം.
അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധയും ഇനി ഇന്നിങ്‌സ് ഫിനിഷ് ചെയ്യുന്നതിലും ഡെത്ത് ഓവര്‍ ബാറ്റിങിലുമായിരിക്കണം,’ ഉത്തപ്പ കൂട്ടിച്ചേര്‍ത്തു.