തിരുവനന്തപുരം: നിയമസഭയിൽ യുഡിഎഫ് കാലത്തെ പൊലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടി പറയാനൊരുങ്ങി മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി.

ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് കെപിസിസി ആസ്ഥാനത്ത് വെച്ചാണ് കോൺഗ്രസ്‌ പ്രവർത്തക സമിതിയംഗം കൂടിയായ ആന്റണി വാർത്താസമ്മേളനം വിളിച്ചത്.

ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരിയിൽ പൊലീസ് നടത്തിയ അതിക്രമമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.

എൽഡിഎഫ് കാലത്തെ കസ്റ്റഡി മർദനങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിപക്ഷം ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

അതിന് മറുപടിയായി കരുണാകരൻ, ആന്റണി സർക്കാരുകളുടെ കാലത്ത് നടന്ന പൊലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കടന്നാക്രമണം നടത്തി. അന്ന് ശിവഗിരിയിൽ പൊലീസ് നടത്തിയ അതിക്രമത്തിന് നേതൃത്വം നൽകിയ ഡിവൈഎസ്പിയെ ആന്റണി ന്യായീകരിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഇന്നലെയുയർന്നു.

തനിക്ക് മർദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നുംകൂടിയായ ആന്റണി വാർത്താസമ്മേളനം വിളിച്ചത്.

ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ശിവഗിരിയിൽ പൊലീസ് നടത്തിയ അതിക്രമമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *