ന്യൂയോര്‍ക്: തന്റെ അടുത്ത അനുയായിയായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നാലെ അമേരിക്കന്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയായ ആന്റിഫ (Antifa)യെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
തീവ്ര ഇടതുപക്ഷ’മായ ആന്റിഫയെ തീവ്രവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതായി ട്രംപ് പ്രഖ്യാപിച്ചത്.ചെറുപ്പക്കാരായ, സാങ്കേതികവിദ്യ രംഗത്ത് മികച്ചുനില്‍ക്കുന്ന ഒരു കൂട്ടം ആന്റിഫയുടെ അനുഭാവികളായുണ്ട്. സമൂഹമാധ്യമങ്ങളുടെയടക്കം സാധ്യതകളുപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം.
ഇപ്പോള്‍ ട്രംപ് ആന്റിഫയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചതിനാല്‍ ഇവര്‍ക്കെതിരെ നടപടികള്‍ കൂടുതല്‍ ശക്തമായേക്കും.
സെപ്റ്റംബര്‍ പത്തിന് യൂട്ടാ യൂണിവേഴ്‌സിറ്റിയില്‍ വെച്ചാണ് ചാര്‍ളി കിര്‍ക് വെടിയേറ്റ് കൊല്ലപ്പെടുന്നത്. വിദ്യാര്‍ത്ഥികളോട് സംസാരിക്കവെ കഴുത്തില്‍ വെടിയേറ്റായിരുന്നു കിര്‍ക്കിന്റെ മരണം.