തിരുവനന്തപുരം: മുത്തങ്ങ പൊലീസ് നടപടി വിഷയത്തിൽ കൂടുതൽ‌ പ്രതികരണങ്ങൾക്കില്ലെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ കെ ആന്റണി. റണ്ണിം​ഗ് കമന്ററിക്കില്ല.

പറയാനുള്ളത് ഇന്നലെ പറഞ്ഞെന്നും അത് ക്ലോസ്ഡ് ചാപ്റ്ററാണെന്നും എകെ ആന്റണി വ്യക്തമാക്കി.തന്റെ വാർത്താസമ്മേളനം പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയിട്ടില്ല.

അപ്രിയ സത്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തുറന്നുപറയാനും പറയാതിരിക്കാനും സാധ്യതയുണ്ട്. ഇനിയും മറ്റു വിഷയങ്ങളിൽ മാധ്യമങ്ങളെ കാണുമെന്നും എകെ ആന്റണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *