മലയാള സിനിമയിലേക്ക് ആദ്യമായി ഒരു ‘സൂപ്പർഹിറോയിൻ’ കടന്നുവന്നതും വിജയിച്ചതും നമ്മൾ ആഘോഷിക്കുമ്പോൾ, മറ്റൊരാളിലേക്ക് കൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
സിനിമയെക്കാളുപരി ജീവിതത്തിൽ പോരാട്ടങ്ങൾ നടത്തി ജീവിക്കുന്ന അനേകം സൂപ്പർഹീറോകളുടെയും സൂപ്പർഹിറോയിനുകളുടെയും നമുക്കിടയിലുണ്ട്.
അത്തരമൊരു യഥാർഥ ഹീറോയുടെ ജീവിതം പ്രതിനിധീകരിക്കുന്ന ഒരു കഥാപാത്രത്തെ തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച ഒരു താരത്തെ അഭിനന്ദിക്കുക തന്നെവേണം.തലവര എന്ന സിനിമ തിരഞ്ഞെടുത്തതിന് അർജുൻ അശോകന് നന്ദി.
ഒരുപക്ഷേ സാധാരണക്കാർക്ക് വിരസമായി തോന്നാവുന്നതും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമായ ഒരു വിഷയത്തെ തന്റെ രണ്ടാമത്തെ സംവിധാന സംരംഭത്തിൽ തന്നെ ആരുടെയും വ്യക്തിപരമായ വികാരങ്ങളെ വ്രണപ്പെടുത്താതെലളിതമായും ആകർഷകമായും അവതരിപ്പിച്ച അഖിൽ അനിൽമാറിനും അഭിനന്ദനങ്ങൾ.
നിരവധി തവണ കാൻസർ രോഗത്തോട് ധീരമായി പോരാടി വിജയിച്ച താരമാണ് മംമ്‌ത മോഹൻദാസ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെങ്കിലും പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന താരത്തിന് അടുത്തിടെ വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ഓട്ടോഇമ്മ്യൂൺ രോഗവും ബാധിച്ചിരുന്നു എന്ന് മംമ്ത തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ രോഗാവസ്ഥ കാരണം ശരീരത്തിലെ ചില ഭാഗങ്ങളിലെ ചർമത്തിന് നിറം നഷ്ടപ്പെടുന്നഅവസ്ഥയാണ് ഉണ്ടാകുന്നത്.
ക്യാൻസർ ബാധിതർക്ക് പ്രചോദനമായി ജീവിക്കുന്ന മംമ്ത മോഹൻദാസ് തന്റെ ചർമ്മത്തിന്റെ നിറം നഷ്ടപ്പെടുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഇതും താൻ നേരിടുമെന്നും ജീവിതത്തിൽ തോറ്റുപോകില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചിരുന്നു.