നീരജ് ചോപ്രയുടെ മൂന്നാം ശ്രമം ഫൗൾ. ആദ്യ ശ്രമത്തിൽ 84.03 മീറ്ററും രണ്ടാം ശ്രമത്തിൽ 83.65 മീറ്ററും എറിഞ്ഞ നീരജ് നിലവിൽ എട്ടാം സ്ഥാനത്താണ്. നാലാം അവസരത്തിൽ 82.86 മീറ്റർ ദൂരം മാത്രമാണു നീരജ് സ്വന്തമാക്കിയത്. അതേസമയം ആദ്യ ശ്രമത്തിൽ 86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച ഇന്ത്യൻ താരം സച്ചിൻ യാദവ് നാലാമതുണ്ട്.
ഡയമണ്ട് ലീഗ് ചാംപ്യൻ ജർമനിയുടെ ജൂലിയൻ വെബർ (87.21 മീറ്റർ), കെനിയയുടെ ജൂലിയസ് യെഗോ (85.96 മീറ്റർ), പോളണ്ടിന്റെ ഡേവിഡ് വെഗ്നർ (85.67), പാരിസ് ഒളിംപിക്സ് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷാദ് നദീം (85.28) എന്നിവരും യോഗ്യതാ മത്സരത്തിൽ നീരജിനേക്കാൾ മുന്നിലെത്തി. യോഗ്യതാ റൗണ്ടിലെ മികച്ച പത്താമത്തെ ദൂരം കണ്ടെത്തിയാണ് (83.67) സച്ചിൻ യാദവ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.
സച്ചിന്റെ രണ്ടാം ശ്രമം ഫൗളായിരുന്നു. മൂന്നാം ശ്രമത്തിൽ 85.71 മീറ്ററും നാലാം ശ്രമത്തിൽ86.27 മീറ്റർ ദൂരം ജാവലിൻ പായിച്ച ഇന്ത്യൻ താരം സച്ചിൻ യാദവ് നാലാമതുണ്ട്. സച്ചിന്റെ രണ്ടാം ശ്രമം ഫൗളായിരുന്നു.
മൂന്നാം ശ്രമത്തിൽ 85.71 മീറ്ററും നാലാം ശ്രമത്തിൽ 84.90 മീറ്ററും സച്ചിൻ പിന്നിട്ടു.ട്രിനിഡാഡ് ടുബാഗോ താരം കെഷോൺ വാൽകോട്ടാണ് നിലവിൽ ഒന്നാം സ്ഥാനത്ത്. ആദ്യ ശ്രമത്തിൽ 87.83 മീറ്ററാണ് കെഷോൺ പിന്നിട്ടത്.
87.38 മീറ്റർ എറിഞ്ഞ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് രണ്ടാം സ്ഥാനത്തും നിൽക്കുന്നു. ആദ്യ ശ്രമം പിന്നിട്ടപ്പോൾ നീരജ് മൂന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പിന്നീട് താഴേക്കു പോകുകയായിരുന്നു.82.73 മീറ്റർ ദൂരം എറിഞ്ഞ പാക്കിസ്ഥാൻ താരം അർഷദ് നദീം പത്താം സ്ഥാനത്താണ്. 82.75, 82.73 എന്നിങ്ങനെയാണ് അർഷദിന്റെ പ്രകടനങ്ങൾ. മൂന്നാം ശ്രമം ഫൗളാകുകയും ചെയ്തു.
ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ ഒരൊറ്റ ത്രോ മാത്രമെറിഞ്ഞാണ് നിലവിലെ ചാംപ്യൻ നീരജ് (84.85 മീറ്റർ) ഫൈനലിലേക്കു മുന്നേറിയത്.37 പേർ അണിനിരന്ന യോഗ്യതാ റൗണ്ടിലെ മികച്ച ആറാമത്തെ പ്രകടനത്തോടെയാണ് നീരജിന്റെ ഫൈനൽ പ്രവേശം.
84.50 മീറ്ററായിരുന്നു ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള ദൂരം. ആദ്യ ത്രോയിൽ തന്നെ 84.85 മീറ്റർ പിന്നിട്ട ഇരുപത്തേഴുകാരൻ നീരജ് യോഗ്യതയുറപ്പാക്കി മത്സരം അവസാനിപ്പിച്ചു.
