ഇന്ത്യയുമായി കഴിഞ്ഞ മെയ് മാസത്തിൽ നാല് ദിവസത്തെ സംഘർഷത്തിന് ശേഷം, പാക്കിസ്ഥാൻ സൈന്യത്തിന്റെ ദുർബലത ലോകത്തിന് മുന്നിൽ കൂടുതൽ വ്യക്തമായി. പതിറ്റാണ്ടുകളായി ആണവായുധങ്ങളുടെ പേരിൽ മേനി നടിച്ചിരുന്ന പാക്കിസ്ഥാന്റെ പ്രതിരോധശേഷിക്ക് ഈ ഏറ്റുമുട്ടൽ വലിയ വിള്ളലുകൾ ഉണ്ടാക്കി.
വ്യോമാക്രമണങ്ങളും മിസൈൽ, ഡ്രോൺ ആക്രമണങ്ങളും പാക്കിസ്ഥാൻ സൈനിക തന്ത്രങ്ങളിലെ പോരായ്മകൾ വെളിപ്പെടുത്തി. ഈ സംഭവങ്ങൾക്കിടയിലും, പാക്കിസ്ഥാന്റെ ആണവായുധ ശേഖരത്തിന്റെ സുരക്ഷയും നിയന്ത്രണവും സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ചർച്ചയായിരിക്കുകയാണ്