തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ,എറണാകുളം,ഇടുക്കി കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
മലയോര മേഖലയിൽ താമസിക്കുന്നവർക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.അതേസമയം, മഴക്കെടുതി രൂക്ഷമായ ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും രക്ഷാപ്രവർത്തനങ്ങൾ ഇന്നും തുടരും.
ഉത്തരാഖണ്ഡിലെ സഹസ്രധാര, മാൽദേവ്ത, ഡെറാഡൂൺ അടക്കമുള്ള മേഖലകളിലാണ് നാശനഷ്ടത്തിന്റെ തോത് കൂടുതൽ. മേഘവിസ്ഫോടനത്തിലും കനത്ത മഴയിലും 15 പേർ മരിച്ചു. കാണാതായ 16 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.