ജീത്തു ജോസഫ് ഒരു ത്രില്ലര്‍ ചിത്രവുമായി എത്തുമ്പോള്‍ അതിനൊപ്പം എപ്പോഴും പ്രേക്ഷക പ്രതീക്ഷകളും ഉണ്ടാവും. കൂമന് ശേഷം ജീത്തു ജോസഫിന്‍റെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന ചിത്രം, മിറാഷ് തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ എത്തിയിട്ടുണ്ട്. പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം ലഭിക്കുന്നത്.ത്രില്ലര്‍ എന്ന ജോണറിനോട് നീതി പുലര്‍ത്തുന്ന, ആസിഫ് അലിയും അപര്‍ണ ബാലമുരളിയും നന്നായി പെര്‍ഫോം ചെയ്തിരിക്കുന്ന ചിത്രമാണിതെന്ന് ലെറ്റ്സ് സിനിമ എന്ന പേജ് എക്സില്‍ കുറിച്ചിരിക്കുന്നു.
അപ്രതീക്ഷിത ട്വിസ്റ്റുകളാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ് എന്നും സ്പോയിലേഴ്സ് വരുന്നതിന് മുന്‍പ് ചിത്രം തിയറ്ററുകളില്‍ത്തന്നെ കാണുന്നതാവും ഉചിതമെന്നും അവര്‍
