സിനിമാ മേഖലയുമായി ബന്ധപ്പെട്ട് മിക്കപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള ഒന്നാണ് സെന്‍സറിംഗ്. സെന്‍സര്‍ ബോര്‍ഡിന്‍റെ തീരുമാനങ്ങള്‍ പലപ്പോഴും വിമര്‍ശനവിധേയമാകാറുമുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമകളുടെ സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഭാഷാ സിനിമകള്‍ തിരിച്ചുള്ള കൗതുകകരമായ ഒരു പഠനം പുറത്തെത്തിയിരിക്കുകയാണ്. സിബിഎഫ്സി വാച്ച് തന്നെ നടത്തിയിരിക്കുന്ന പഠനമാണ് ഇത്.
2017 മുതല്‍ 2025 വരെ റിലീസ് ചെയ്യപ്പെട്ട പതിനെണ്ണായിരത്തോളം ഇന്ത്യന്‍ സിനിമകളെ മുന്‍നിര്‍ത്തിയുള്ളതാണ് പഠനം.ഫീച്ചര്‍ ചലച്ചിത്രങ്ങള്‍ മാത്രമല്ല, ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന ഫിലിം ഇന്‍ഡസ്ട്രികളില്‍ ഏറ്റവുമധികം യു സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുള്ള സിനിമകള്‍ മലയാളത്തില്‍ നിന്നാണ്.
ഇന്ത്യയില്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഇംഗ്ലീഷ് സിനിമകളേക്കാള്‍ കുറവാണ് യു സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ ഭോജ്പുരി സിനിമകളുടെ ശതമാനം എന്നതും കൗതുകകരമാണ്.
എന്നാല്‍ എ (അഡള്‍ട്ട്) റേറ്റഡ് സിനിമകളുടെ കാര്യമെടുത്താല്‍ ഇന്ത്യന്‍ സിനിമയില്‍ 10 ശതമാനത്തിലധികം ഈ റേറ്റിംഗിലുള്ള സിനിമകള്‍ വരുന്നത് ഇന്ത്യയില്‍ തെലുങ്ക്, കന്നഡ സിനിമകള്‍ മാത്രമാണ്.
അതേസമയം ഇന്ത്യയില്‍ സെന്‍സര്‍ ചെയ്യപ്പെടുന്ന ഇംഗ്ലീഷ് സിനിമകളില്‍ 16 ശതമാനത്തിലധികം ചിത്രങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ്. അതേസമയം മലയാളം, തമിഴ് സിനിമകളില്‍ എ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് 7 ശതമാനത്തില്‍ താഴെ സിനിമകള്‍ക്കാണ്.
