കൽക്കി’യിൽ നിന്നും പുറത്താക്കിയ വിവാദം കെട്ടടങ്ങും മുൻപ് പുതിയ ചിത്രത്തിന്റെ അപ്ഡേറ്റ് പങ്കുവെച്ച് ദീപിക പദുകോൺ. ഷാരുഖ് ഖാൻ നായകനായെത്തുന്ന ‘കിംഗ്’ ആണ് താരത്തിന്റെ പുതിയ ചിത്രം. ഷാരൂഖിന്റെ കൈപിടിച്ചിരിക്കുന്ന ചിത്രത്തിന് വൈകാരികമായ കുറിപ്പാണ് ദീപിക പങ്കുവെച്ചിരിക്കുന്നത്
. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഒരുമിച്ച ചിത്രത്തിന്റെ സമയത്ത് ഷാരുഖ് പഠിപ്പിച്ച ആദ്യ പാഠം താൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ഉണ്ടെന്നാണ് ദീപിക പങ്കുവെച്ചത്.
നിരവധി പേരാണ് ദീപികയ്ക്ക് ആശംസകളുമായി എത്തുന്നത്പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ‘ഓം ശാന്തി ഓം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അദ്ദേഹം എന്നെ പഠിപ്പിച്ച ആദ്യ പാഠം, ‘ഒരു സിനിമ ചെയ്യുന്നതിൽ മാത്രമല്ല അതിൽ നിങ്ങൾ ആരുമായി സഹകരിക്കുന്നു എന്നതും അതിന്റെ വിജയത്തേക്കാൾ വളരെ പ്രധാനമാണ്’ എന്നതായിരുന്നു.
അതിനുശേഷം ഞാൻ എടുത്ത എല്ലാ തീരുമാനങ്ങളിലും ആ പാഠമുണ്ട്, അതുകൊണ്ടായിരിക്കാം നമ്മൾ വീണ്ടും ഒരുമിച്ച് ആറാമത്തെ സിനിമ ചെയ്യുന്നത്?” ദീപിക കുറിച്ചു.
അതേസമയം സിനിമാലോകത്ത് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ദീപിക പദുകോണിനെ ‘കൽക്കി’ സിനിമയുടെ രണ്ടാം ഭാഗത്തിൽ നിന്നും പുറത്താക്കിയത്. കിംഗ് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ദീപിക കൽക്കി ഒഴിവാക്കിയത് എന്നും ഇപ്പോൾ ചർച്ചകൾ രൂപപ്പെടുന്നുണ്ട്.
പഠാന് സംവിധായകന് സിദ്ധാര്‍ഥ് ആനന്ദുമായി ഷാരൂഖ് ഖാന് വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ ഹൈപ്പ് ഉള്ള ചിത്രമാണ് കിംഗ്. തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം എടുത്ത ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന് വന്‍ ബോക്സ് ഓഫീസ് വിജയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു പഠാന്.
പഠാന് പോലെതന്നെ ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രം ഷാരൂഖ് ഖാന് വ്യക്തിപരമായ തരത്തിലും പ്രത്യേകതയുള്ളതാണ്. മകള്‍ സുഹാന ഖാന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം എന്നതാണ് അത്. ഷാരൂഖ് ഖാനും മകളും ഒരുമിച്ചെത്തുന്നു എന്നത് ചിത്രത്തിന്റെ യുഎസ്പി കൂടിയാണ്.