ഒരു സാധാരണ ബോക്സ് ഓഫീസ് വിജയത്തേക്കാള്‍ പകിട്ടുണ്ട് ലോക നേടിയ വിജയത്തിന്. നായികാ പ്രാധാന്യമുള്ള ചിത്രമാണ് എന്നതുതന്നെ അതിന് പ്രധാന കാരണം. അത്തരത്തിലൊരു ചിത്രം തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ ആദ്യമായാണ് 100 കോടി ക്ലബ്ബില്‍ പോലും കയറുന്നത്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബും പിന്നിട്ട് ബോക്സ് ഓഫീസ് യാത്ര തുടരുകയാണ് ചിത്രം.ഇന്ത്യന്‍ സിനിമയില്‍, നായികാ പ്രാധാന്യമുള്ള ചിത്രങ്ങളില്‍ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷന്‍ നേടിയ അഞ്ച് ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് ലോക ചാപ്റ്റര്‍ 1 ചന്ദ്ര. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷന്‍ മാത്രം പരിഗണിച്ചുള്ള ലിസ്റ്റ് ആണ് ഇത്.
അലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി മേഘ്ന ഗുല്‍സാല്‍ സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ റാസി എന്ന ചിത്രത്തെ പിന്നിലാക്കിയാണ് ലോക ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയത്.
123.74 കോടി ആയിരുന്നു ചിത്രത്തിന്റെ ലൈഫ് ടൈം ഇന്ത്യന്‍ ബോക്സ് ഓഫീസ് നെറ്റ്. അതേസമയം സാക്നില്‍കിന്റെ തന്നെ കണക്ക് പ്രകാരം ചിത്രത്തിന്റെ ഇന്ത്യന്‍ ഗ്രോസ് 148.55 കോടിയാണ്. മലയാളത്തില്‍ എക്കാലത്തെയും ഏറ്റവും വലിയ കളക്ഷനിലേക്ക് വൈകാതെ എത്തും ലോക.