ദുബായ്: ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി ഇന്ത്യന്‍ മീഡിയം പേസര്‍ അര്‍ഷ്ദീപ് സിങ്. ടി20 യില്‍ നൂറ് വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അര്‍ഷ്ദീപ് സ്വന്തമാക്കിയത്.

ഏഷ്യാകപ്പില്‍ ഒമാനെതിരായ മത്സരത്തിലാണ് അർഷ്​ദീപിന്റെ നേട്ടം.മത്സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ് ഒരു വിക്കറ്റെടുത്തു. ഒമാന്‍ താരം വിനായക് ശുക്ലയെയാണ് താരം പുറത്താക്കിയത്. 64 മത്സരങ്ങളില്‍ നിന്ന് നൂറുവിക്കറ്റെടുത്ത പേസര്‍ വേഗത്തില്‍ നേട്ടത്തിലെത്തുന്ന പേസറാണ്.

മത്സരത്തില്‍ നാലോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് അര്‍ഷ്ദീപ് ഒരു വിക്കറ്റെടുത്തു. ഒമാന്‍ താരം വിനായക് ശുക്ലയെയാണ് താരം പുറത്താക്കിയത്. 64 മത്സരങ്ങളില്‍ നിന്ന് നൂറുവിക്കറ്റെടുത്ത പേസര്‍ വേഗത്തില്‍ നേട്ടത്തിലെത്തുന്ന പേസറാണ്.

Leave a Reply

Your email address will not be published. Required fields are marked *