മോഹൻലാലിന് ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ സന്തോഷവും അഭിമാനവുമെന്ന് ഭാര്യ സുചിത്ര മോഹൻലാൽ. തന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഈ നേട്ടം ആഘോഷമാക്കുകയാണെന്നുംമോഹൻലാലിനൊപ്പം ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലെത്തിയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും സുചിത്ര സംസാരിക്കുകയുണ്ടായി.

മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. സിനിമാ കുടുംബത്തിനു മാത്രമല്ല കേരളത്തെ സംബന്ധിച്ചടത്തോളവും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു. ദൈവത്തോടു നന്ദി പറയുന്നു.ചേട്ടൻ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞതും ഓർക്കാറില്ല, വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല.

ഒരുപാട് അനുഗ്രഹിക്കപ്പെട്ടവളാണെന്നു തോന്നുന്നു. ഒരുപാട് സന്തോഷം.സിനിമയിൽ വന്നിട്ട് അദ്ദേഹം അൻപതാം വർഷത്തിലേക്ക് അടുക്കുകയാണ്. അതിൽ 35 വർഷവും അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരിക്കാൻ സാധിച്ചതിൽ സന്തോഷവതിയാണ്.

എന്റെ കുടുംബം മാത്രമല്ല കേരളം മുഴുവൻ ഇത് ആഘോഷിക്കുകയാണ്.’’–സുചിത്ര മോഹൻലാലിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *